കായംകുളം: കഞ്ചാവ് വില്‍പ്പനയ്ക്കെതിരെ പരാതി നല്കിയ സംഭവത്തില്‍ ആക്രമണത്തിന് വിധേയമായ യുവതിക്ക് വീണ്ടും വധഭീഷണി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് പിടികൂടി ചോദ്യം ചെയ്ത് വരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ച് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. സംഭവദിവസം യുവതിയുടെ കടയുടെ ഭാഗത്ത് യുവാക്കള്‍ എത്തിയിരുന്നോ എന്ന് ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിക്കും. യുവതിയുടെ വീടിനും കടയ്ക്കും നേരെ നടന്ന ആക്രമണത്തിന്റെ പരിശോധനയും അന്വേഷണവും നടക്കുന്നതിനിടെയാണ് യുവതിക്ക് നേരെ വീണ്ടും വധഭീഷണി ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മൂന്നിന് പുലര്‍ച്ചെയാണ് പുള്ളിക്കണക്ക് പനയന്നാര്‍കാവ് നങ്കിലേത്ത് പ്രീതയുടെ കട തല്ലിതകര്‍ത്ത ശേഷം തീവെച്ച് നശിപ്പിച്ചത്. എക്സൈസും പോലീസും കഞ്ചാവ് വേട്ട ശക്തമാക്കിയ സാഹചര്യത്തില്‍ കൃഷ്ണപുരത്ത് കഞ്ചാവ് ഒളിപ്പിക്കാന്‍ സ്ഥലം തരണമെന്നാവശ്യപ്പെട്ടാണ് കഞ്ചാവ് ലോബി പ്രീതയെ സമീപിച്ചത്. എന്നാല്‍ ഇവര്‍ ഇത് നിഷേധിച്ചതിലുള്ള വൈരാഗ്യമാണ് കട തീവെച്ച് നശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: