ആലപ്പുഴ: റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയരുന്നതിനാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് അമ്പലപ്പുഴ താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.
വരള്‍ച്ച തുടങ്ങുന്ന സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള മുന്‍കരുതല്‍ എടുക്കണം. കുടിവെള്ളവിതരണത്തില്‍ പഞ്ചായത്ത്റവന്യു വകുപ്പുകളുടെ കൂട്ടായ്മയുണ്ടാവണം. ആര്‍ഒ പ്ലാന്റുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി ചെയ്തുതീര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനെതിരായുള്ള ബോധവത്കരണം അനിവാര്യമാണ്. വ്യവസായവകുപ്പ് പഞ്ചായത്തുമായി കൂടിച്ചേര്‍ന്ന് കുടുംബശ്രീ, വനിതാ യൂണിറ്റുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ആശ്വാസകിരണ്‍ പദ്ധതിപ്രകാരമുള്ള ധനസഹായം ഉപഭോക്താക്കള്‍ക്ക് താമസംകൂടാതെ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹികസുരക്ഷാ മിഷന് അധികൃതരോട് നിര്‍ദ്ദേശിച്ചു. വേമ്പനാട്ട് കായല്‍ത്തീരങ്ങളിലെ കയ്യേറ്റം തടയണം.
പ്ലാശുകുളം കോമളപുരം ട്രാന്‍സ്ഫോര്‍മര്‍ മാറ്റിസ്ഥാപിക്കണം. പുന്നപ്ര ആര്‍ഒ പ്ലാന്റ് തുറക്കുന്നതിന് നടപടിയെടുക്കണം. കുടിവെള്ളവിതരണ കണക്ഷന് ലഭിക്കുന്നതിന് പണമടച്ച പട്ടികവിഭാഗത്തില്‍പ്പെട്ട എല്ലാവര്ക്കും കണക്ഷന് നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രവീന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: