പൂച്ചാക്കല്‍: പാണാവള്ളിയില്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും രാജിവെച്ച് അറുപത്തിയേഴോളം പേര് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി പാണാവള്ളി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശ്രീകണ്ഠേശ്വരം മേഖലാ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പുതുതായി അംഗത്വമെടുത്തവരെ അരൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ടി. സജീവ്ലാല്‍ സ്വീകരിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിബിന്‍ ചന്ദ്രലാല്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പെരുമ്പളം ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സി. മധുസൂദനന്, ജനറല്‍ സെക്രട്ടറി അഡ്വ.ബി. ബാലാനന്ദ്, ടി. മിഥുന്‍ലാല്‍, ആര്. വേണുഗോപാല്‍, ഷൈജു, ബിന്ദു ബെന്നി, മനോജ്, വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: