ആലപ്പുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം 2014 ഡിസംബര്‍ 31 വരെ 89.60 കോടി രൂപ ചെലവഴിച്ചതായി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. വിജയകുമാര്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കൂടിയ ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മറ്റി യോഗത്തില്‍ പറഞ്ഞു. 5658 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 23.77 ലക്ഷം വ്യക്തിഗത തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. 235338 തൊഴില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. 96207 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്കി. ഒമ്പതു കുടുംബങ്ങള്‍ക്ക് നൂറുദിവസം തൊഴില്‍ നല്കി.
ഇന്ദിരാ ആവാസ് യോജന പ്രകാരം 2014 ഡിസംബര്‍ 31 വരെ 2128 വീടുകളുടെ നിര്‍മാണം ആരംഭിച്ചതായും 1985 എണ്ണം പൂര്‍ത്തീകരിച്ചതായും ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ. വനജകുമാരി പറഞ്ഞു. 2014 സപ്തംബര്‍ 30 വരെ 12.07 കോടി രൂപ ചെലവഴിച്ചു. മണ്ണ്, ജലം, സസ്യലതാദികള്‍ എന്നിവയുടെ സംരക്ഷണത്തിലൂടെ പരിസ്ഥിതിയെ നിലനിര്‍ത്താനുള്ള സംയോജിത നീര്‍ത്തട പരിപാലന പരിപാടി പ്രകാരം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ 75.13 ലക്ഷം രൂപയുടെ പദ്ധതികളും ചെങ്ങന്നൂരില്‍ 49.22 ലക്ഷം രൂപയുടെയും പ്രവൃത്തികളും പൂര്‍ത്തീകരിച്ചു.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം 33.65 കോടി രൂപ ചെലവില്‍ 45 റോഡുകള്‍ പൂര്‍ത്തീകരിച്ചു. 16 പ്രവൃത്തികള്‍ പുരോഗമിക്കുന്നു. നിര്‍മല്‍ അഭിയാന് പദ്ധതിപ്രകാരം 4625 വ്യക്തിഗത സാനിറ്ററി കക്കൂസുകളും 17 സ്കൂള്‍ ടോയ്ലറ്റുകളും മൂന്നു കമ്മ്യൂണിറ്റി സാനിട്ടറി കോംപ്ലക്സുകളും 15 അങ്കണവാടി ടോയ്ലറ്റുകളും പൂര്‍ത്തീകരിച്ചതായി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. റ്റി. ഷാജി അറിയിച്ചു. രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന പദ്ധതി പ്രകാരം ജില്ലയിലെ 5388 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കിയതായും 13.58 കോടി രൂപ ചെലവഴിച്ചതായും കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. രാജ്കുമാര് പറഞ്ഞു.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി എട്ടു പഞ്ചായത്തുകളിലെ വിതരണ ശൃംഖലകളുടെയും അനുബന്ധ പ്രവൃത്തികളും പൂര്‍ത്തിയാവുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭരണിക്കാവ്, കുരട്ടുശേരി, നൂറനാട്, ചുനക്കര, ചെറിയനാട് ത്വരിത ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതികളുടെയും പാലമേല്‍, താമരക്കുളം സംയോജിത ശുദ്ധജലവിതരണ പദ്ധതിയുടെയും ഹരിപ്പാട് ശുദ്ധജല വിതരണ പദ്ധതിയുടെയും മുളക്കുഴ, വെണ്മണി, ആല, പുലിയൂര്, ബുധനൂര്‍, പാണ്ടനാട് പഞ്ചായത്തുകളിലെ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതികളുടെയും പുരോഗതി വിലയിരുത്തി. വരള്‍ച്ചാ സാധ്യത കണക്കിലെടുത്ത് വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: