ആലപ്പുഴ: കരിമുളയ്ക്കല്‍ സനാതന ധര്‍മ്മ ഗുരുകുല ക്ഷേത്രത്തില്‍ ലക്ഷംതാംബൂംല സമര്‍പ്പണ മഹായജ്ഞം ഫെബ്രുവരി 11, 12 തീയതികളില്‍ നടക്കും. 12 ജില്ലകളില്‍ നിന്നുള്ള ഭക്തര്‍ മഹായജ്ഞത്തില്‍ പങ്കാളികളാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
11ന് രാവിലെ ആറിന് മഹാജ്യോതി പ്രതിഷ്ഠയ്ക്ക് മുന്നില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ പന്തിരുകുല ആചാര്യന് സ്വാമി ശിവാനന്ദ ശര്‍മ്മ ആദ്യത്തെ താംബൂലം സമര്‍പ്പിക്കും. 12ന് രാത്രി 12നാണ് താംബൂംല സമര്‍പ്പണ ചടങ്ങുകള്‍ നടത്തുന്നത്. 11ന് രാവിലെ 11ന് പാലക്കാട് തൃത്താല നരിപ്പറ്റമനയിലെ സരസ്വതി അന്തര്‍ജനത്തെ മാതൃപീഠത്തിലിരുത്തി മാതൃപൂജ നടത്തും. തുടര്‍ന്ന് പന്തിരുകുല മാതൃസംഗമത്തില്‍ 12 കുലങ്ങളില് നിന്നുള്ള അമ്മമാര്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് മാതൃസംഗമം മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. പന്തിരുകുല മാതൃസമിതി കണ്‍വീനര്‍ രത്നവല്ലി അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം രക്ഷാധികാരി ജസ്റ്റിസ് പത്മനാഭന് നായര്‍ പന്തിരുകുലത്തമ്മയ്ക്ക് ഉപഹാര സമര്‍പ്പണം നടത്തും. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തു.
12ന് വൈകിട്ട് ആറിന് മഹാജ്യോതിയിങ്കല് ആരാധന, ഭജന്‍സ്, അന്നദാനം വൈകിട്ട് മൂന്നിന് ഘോഷയാത്ര. നൂറനാട് പറയന്‍കുളം മുഹൂര്‍ത്തിക്കാവ് ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി, മുത്തുക്കുട, വാദ്യമേളം, പ്ലോട്ടുകള്‍, നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയവയോടുകൂടി കെ-പി റോഡ് വഴി പന്തിരുകുല ക്ഷേത്രത്തില്‍ എത്തിച്ചേരും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ആദ്ധ്യാത്മിക സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് ജസ്റ്റിസ് കെ. തങ്കപ്പന് അദ്ധ്യക്ഷത വഹിക്കും. വേദാനന്ദ സരസ്വതി സ്വാമി ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. എം.പി. വീരേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ആചാര്യന് ശിവാനന്ദശര്മ്മ പന്തിരുകുല സന്ദേശം നല്‍കും. ജനറല്‍ കണ്‍വീനര്‍ കുറ്റിപ്പുറത്ത് ഗോപാലന് സ്വാഗതം പറയും. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ കുറ്റിപ്പുറത്ത് ഗോപാലന്, പബ്ലിസിറ്റി കണ്‍വീനര്‍ സുനില്‍ സി.കുട്ടപ്പന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: