അമ്പലപ്പുഴ: ദേശിയപാതയില്‍ കാക്കാഴം മേല്‍പ്പാലത്തില്‍ ചരക്ക് ലോറി അപകടത്തിപ്പെട്ട് നാല് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ആറോടെയാണ് തെക്ക് ഭാഗത്തേക്ക് കമ്പി കയറ്റിപ്പോകുകയായിരുന്ന ലോറിയുടെ ആക്സില്‍ ഒടിഞ്ഞ് നിയന്ത്രണം തെറ്റി കാറിലിടിച്ച് ഗതാഗതം തടസപ്പെടുകയായിരുന്നു. ലോറി ദേശിയപാതക്ക് കുറുകെ കിടന്നതിനാല്‍ ഒരു ഭാഗത്തേക്ക് മാത്രമാണ് ഗതാഗതം നിയന്ത്രിച്ചത്. തുടര്‍ന്ന് രാവിലെ പത്തോടെ ഹരിപ്പാട്ടുനിന്നുള്ള ക്രയിന്‍ ഉപയോഗിച്ച് ലോറി പാലത്തില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
രാവിലെയായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേര് പാതിവഴിയില്‍ കുടുങ്ങി. അമ്പലപ്പുഴ സിഐ: സാനി, എസ്ഐമാരായ കിഷോര്‍, ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് ഗതാഗതം നിയന്ത്രിച്ചത്. ദേശിയപാതയില്‍ ഗതാഗതം തടസപ്പെട്ടതിനാല്‍ ചെറിയ വാഹനങ്ങള്‍ തീരദേശപാതയിലൂടെ കടന്ന് പോയെങ്കിലും കുടിവെള്ള പദ്ധതിക്കായി കുഴിച്ചിട്ടിരിക്കുന്നതിനാല്‍ ഇവിടെയും ഗതാഗതക്കുരുക്കിന് കാരണമായി. ആലപ്പുഴയില്‍ ഫയര്‍ഫോഴ്സിന് സ്വന്തമായി ക്രെയിന്‍ ഇല്ലാത്തതാണ് ഇത്രയും നീണ്ട സമയം ദേശിയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: