അമ്പലപ്പുഴ: കായലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയായ വീട്ടമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിപ്പാട് തുലാം സെന്ററില്‍ കാരുണ്യയില്‍ ഹരികുമാറിന്റെ ഭാര്യ ബിന്ദു (32)വിനെയാണ് ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ തോട്ടപ്പളളിയിലായിരുന്നു സംഭവം. ഹരിപ്പാട് നിന്നും ഇവിടെ എത്തിയ ഇവര്‍ സ്പില്‍വെ പാലത്തില്‍നിന്നും കായലിലേക്ക് ചാടുകയായിരുന്നു.
സമീപത്ത് കണ്ടുനിന്നവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അമ്പലപ്പുഴ പോലീസ് സംഭവസ്ഥലത്തെത്തി നാട്ടുകാരുമായി രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ പോലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. ഇവരുടെ ഭര്‍ത്താവ് ഹൃദ്രോഗിയാണെന്നും ചികിത്സയിലിരിക്കുന്ന ഇയാളുടെ തുടര്‍ന്നുളള ചികിത്സക്ക് മറ്റുമാര്‍ഗം ഇല്ലാത്തതാണ് കായലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: