എടത്വ: കഥകളി ആചാര്യന് മുട്ടാര്‍ ശിവരാമനെ നാട് ആദരിക്കുന്നു. കഥകളി നടന്മാരില് ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം ചെന്ന വ്യക്തിയാണു നൂറ്റിയൊന്നു പിന്നിടുന്ന മുട്ടാര്‍ ശിവരാമന്. മുട്ടാര്‍ ഗവ. യുപി സ്കൂളില്‍ കിടങ്ങറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഹായി സംഘടനയുടെ നേതൃത്വത്തില്‍ ഫെബ്രുവരി ഏഴിനു വൈകിട്ടു നാലിന് ആദരിക്കല്‍ ചടങ്ങ് നടക്കും. മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനവും ആദരിക്കലും നടത്തും. സഹായി ഡയറക്ടര്‍ കെ. മോഹന്‍ലാല്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി ഉപഹാര സമര്‍പ്പണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: