തുറവൂര്‍: പുരന്ദരേശ്വരത്ത് ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 11 മുതല്‍ 18 വരെ നടക്കും. 11ന് വൈകിട്ട് 6.30ന് ശേഷം പഞ്ചരത്നകീര്‍ത്തനാലാപനം, രാത്രി ഒന്‍പതിന് കൊടിയേറ്റിന് തന്ത്രിമാരായ തരണനല്ലൂര്രാമന് നമ്പൂതിരിപ്പാട്, താന്നിയില്‍ തെക്കേമതിയത്തുമന രാമന്നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പന്ത്രണ്ടിന് രാത്രി 7.30ന് ഓട്ടന്തുള്ളല്. പതിമൂന്നിന് രാത്രി 7.30ന് ചാക്യാര്‍കൂത്ത്. 14ന് വൈകിട്ട് 6.30ന് സംഗീതാരാധന, രാത്രി 7.30ന് വയലിന് ഡ്യുവറ്റ്. 15ന് രാത്രി മേജര്‍സെറ്റ് കഥകളി. 16ന് രാത്രി എട്ടിന് നാടകം, 11ന് വലിയവിളക്ക്. 17ന് സംഗീതസദസ്, നൃത്തനൃത്ത്യങ്ങള്‍, 12ന് മഹാശിവരാത്രിപൂജ, മഹാശിവരാത്രി വിളക്ക്. 18ന് രാവിലെ 10ന് ആറാട്ടിനെഴുന്നള്ളിപ്പ്, 10.30ന് ആറാട്ട്, തുടര്‍ന്ന് തിരിച്ചെഴുന്നള്ളത്ത്, കൊടിമരച്ചുവട്ടില്‍ പറവയ്പ്പ്, കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: