ആലപ്പുഴ: റോഡരികില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ പ്രവര്‍ത്തനത്തിനുള്ള നിര്‍ദ്ദേശങ്ങളുള്‍പ്പെടുത്തി പ്രതേ്യക കര്‍മ്മപദ്ധതി തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍. തട്ടുകടകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കര്‍മ്മ പദ്ധതി തയാറാക്കാന്‍ ഭക്ഷ്യസുരക്ഷാവിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. തട്ടുകടകള്‍ക്കും മൊബൈല്‍ തട്ടുകടകള്‍ക്കും പ്രവര്‍ത്തനസമയം, പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ എന്നിവ വ്യക്തമാക്കുന്ന കര്‍മ്മ പദ്ധതിയാണ് തയ്യാറാക്കുക.
കോയമ്പത്തൂര്‍ പോലുള്ള വലിയ പട്ടണങ്ങളില്‍ നടപ്പാക്കിയപോലെ നഗരസഭകളില്‍ തട്ടുകടക്കാരെ പ്രതേ്യകം മേഖലകളില്‍ പ്രതേ്യക സമയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കും. വണ്ടിയില്‍ രൂപമാറ്റം വരുത്തി തെരുവോരത്ത് കച്ചവടം നടത്തുന്നതിനെതിരെ നടപടിയടുക്കാന്‍ ആര്‍ടിഒയ്ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
തട്ടുകടകളിലെ ശുചിത്വം, ഉപയോഗിക്കുന്ന എണ്ണ, മലിനജല സംസ്കരണം എന്നിവ സംബന്ധിച്ച് നിരീക്ഷണവും പരിശോധനയും നടത്താന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി. തട്ടുകടകളിലെ പാചകവാതക കണക്ഷനുകളെക്കുറിച്ച് പരിശോധിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. എഡിഎം: ടി.ആര്. ആസാദ്, ഭക്ഷ്യസുരക്ഷാവിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ അഷറഫുദ്ദീന്‍, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: