ആലപ്പുഴ: വിശ്വഹിന്ദു പരിഷത്തിന്റെ സുവര്‍ണജയന്തി ആഘോഷത്തോട് അനുബന്ധിച്ച് ഹിന്ദുമഹാസമ്മേളനം ഫെബ്രുവരി എട്ടിന് വൈകിട്ട് നാലിന് ആലപ്പുഴ നഗരചത്വരത്തില്‍ നടക്കും. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി വേദാമൃതാനന്ദ ദീപപ്രോജ്വലനം നടത്തും. മുഹമ്മ വിശ്വഗാജി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്മാന് പ്രതാപ് ജി.പടിക്കല്‍ അദ്ധ്യക്ഷത വഹിക്കും.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന് എന്നിവര്‍ സംസാരിക്കും. എസ്എന്‍ഡിപി യോഗം അമ്പലപ്പുഴ താലൂക്ക് യൂണിയന് പ്രസിഡന്റ് കലവൂര്‍. എന്‍.ഗോപിനാഥ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്, ആര്. രുദ്രന്, റിട്ട. മേജര്‍ എ.കെ. ധനപാലന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. പി.ആര്. ശിവശങ്കരന് സ്വാഗതവും വി.ആര്.എം. ബാബു നന്ദിയും പറയും.
ഹിന്ദുസമൂഹം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ സമ്മേളനത്തിന് പ്രസക്തിയേറെയാണെന്ന് സ്വാഗതസംഘം ചെയര്മാന് പ്രതാപ് ജി.പടിക്കല്‍, ജനറല്‍ കണ്‍വീനര്‍ പി.ആര്. ശിവശങ്കരന്, വിഎച്ച്പി വിഭാഗ് ജോയിന്റ് സെക്രട്ടറി കെ. ജയകുമാര്‍, വിഎച്ച്പി ജില്ലാ സെക്രട്ടറി വി.ആര്.എം. ബാബു, വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി എം. ജയകൃഷ്ണന്, വിഎച്ച്പി ആലപ്പുഴ പ്രഖണ്ഡ് സെക്രട്ടറി ജി. ഓമനക്കുട്ടന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നിര്‍ബന്ധിത മതംമാറ്റം, ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് തുടങ്ങി ഹിന്ദുസമൂഹത്തെ തകര്‍ക്കാന്‍ മതഭീകരര്‍ എല്ലാവിധ മാര്‍ഗങ്ങളും സ്വീകരിക്കുന്നു. ഭരണ, വിദ്യാഭ്യാസ രംഗങ്ങളില്‍ ഹിന്ദുസമൂഹം അന്യവത്കരിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: