ആലപ്പുഴ: പാരമ്പര്യേതര മാര്‍ഗങ്ങളിലൂടെയും മറ്റും കയറിന്റെയും കയര്‍ ഉത്പന്നങ്ങളുടെയും വിപണി വിപുലപ്പെടുത്താന്‍ ഫലപ്രദമായ നടപടികളുണ്ടാകണമെന്ന് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കയര്‍ കേരള-2015ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയര്‍മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ആലപ്പുഴയില്‍ കയര്‍ അദാലത്ത് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ ചകിരിനാരിന്റെ ദൗര്‍ലഭ്യം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
കയര്‍ മേഖലയുമായി ബന്ധപ്പെട്ട ഗാനങ്ങളടങ്ങിയ ‘സുവര്ണനാരിന് മധുരഗീതങ്ങള്‍’ എന്ന സിഡിയും കയര്‍ കേരള-2015ല്‍ നടന്ന സെമിനാറുകളിലെ പ്രബന്ധങ്ങളുടെ സംക്ഷിപ്തരൂപം ഉള്‍ക്കൊള്ളിച്ചു പുറത്തിറക്കിയ ‘കമന്റിങ് ഓഫ് റിസര്‍ച്ച് ആര്‍ട്ടിക്കിള്‍സ്’ എന്ന പുസ്തകവും പ്രകാശനം ചെയ്തു. ചേര്‍ത്തലയിലെ ഫോര്‍ എസ് എന്‍ജിനീയറിങ് വര്‍ക്സ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘സുവര്‍ണ’ എന്ന കയര്‍പിരി യന്ത്രം തൈക്കാട്ടുശേരി താനേഴത്ത് സിന്ധു എന്ന കയര്‍ തൊഴിലാളിക്ക് സൗജന്യമായി നല്കി മന്ത്രി അടൂര്‍ പ്രകാശ് പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: