മുഹമ്മ: മാരാരിക്കുളംശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി ഒന്‍പതിന് ആരംഭിച്ച് 18ന് സമുദ്രത്തിലെ ആറാട്ടോടെ സമാപിക്കും. ഒന്‍പതിന് രാവിലെ 11.30ന് തന്ത്രി മോനാട്ട് കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, 11.30ന് സംഗീതസദസ്, 12.30ന് കൊടിയേറ്റ് സദ്യ, ഒമ്പതിന് നൃത്ത നൃത്തങ്ങള്‍. 10ന് രാവിലെ 10.30ന് ഓട്ടന്തുള്ളല്, ഒന്നിന് ഉത്സവബലി, വൈകിട്ട് ആറിന് സോപാനസംഗീതം, ഏഴിന് കഥകളി. 11ന് രാവിലെ 10. 30ന് ഓട്ടന്തുള്ളല്, രാത്രി 10.30ന് കഥകളി. 12ന് വൈകിട്ട് ഏഴിന് ചാക്യാര്‍കൂത്ത്, 8.30ന് ബാലെ. 13ന് വൈകിട്ട് ആറിന് ഡബിള്സെറ്റ് തായമ്പക.
14ന് രാത്രി എട്ടിന് നാടകം. 15ന് വൈകിട്ട് ആറിന് സ്പെഷ്യല്‍ പഞ്ചാരിമേളം, എട്ടിന് സംഗീതക്കച്ചേരി, എട്ടിന് വൈകിട്ട് ഏഴിന് ഋഷഭവാഹന എഴുന്നള്ളിപ്പ്, ഒന്‍പതിന് മഹാശിവരാത്രി മഹോത്സവം. 18ന് വൈകിട്ട് അഞ്ചിന് സോപാനനൃത്തം, ഏഴിന് ഹാസ്യോത്സവം, 9.30ന് ആറാട്ട് ഘോഷയാത്ര, പത്തിന് ഹൃദയഗീതങ്ങള്‍, 11ന് ആറാട്ട് സമുദ്രത്തില്‍, 11.30ന് കൂടിയാറാട്ട്, ആറാട്ടുപൂജ, 12ന് തിരിച്ചെഴുന്നള്ളത്തോടുകൂടി ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: