ആലപ്പുഴ: വിഷം ഉള്ളില്‍ച്ചെന്ന് അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര വടക്കുപഞ്ചായത്ത് പത്താം വാര്‍ഡില്‍ ചന്ദ്രാനിവാസില്‍ ശശിധരന് നായരുടെ മകള്‍ ശരണ്യ (29)യെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഗുരുതരാവസ്ഥയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. വീട്ടിനുളളില്‍ അബോധാവസ്ഥയില്‍ കണ്ട യുവതിയെ വീട്ടുകാര്‍ തട്ടിയുണര്ത്തിയിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്നുളള പരിശോധനയിലാണ് ഇവര്‍ വിഷം കഴിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: