ചെങ്ങന്നൂര്‍: അനധികൃതമായി മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ലോറി ചെങ്ങന്നൂര്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമ മുളക്കുഴ പാറപ്പുറത്ത് മേലേതില്‍ വീട്ടില്‍ സുലോചന ജോയിന്റ് ആര്‍ടി ഓഫീസര്‍ ഷിബു കെ.ഇട്ടിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പിടികൂടുമ്പോള്‍ വാഹനത്തിന് നികുതിയും, ഫിറ്റ്നസും, ഇന്‍ഷുറന്‍സും ഉണ്ടായിരുന്നില്ല. 2012ല്‍ തന്നെ വാഹനം മറ്റൊരാള്‍ക്ക് കൈമാറിയെങ്കിലും പേരുമാറ്റാത്തതിനാല് നികുതി കുടിങിക ആര്സിഓണര് തന്നെ അടച്ചു വരികയായിരുന്നു. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എംവിഐ ഗോപകുമാര്‍, എഎംവിമാരായ രാംജി.കെ.കരണ്‍, സുനില്‍ കുമാര്‍ എന്നിവര്‍ നടത്തിയ പരിശോധനയില്‍ വാഹനം കൊല്ലകടവ് കല്ലിമല തുണ്ടിയില്‍ വീട്ടില്‍ ചാക്കോ റ്റി.സാമുവേലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തുകയും. കേസ്സെടുത്തശേഷം ലോറി ചെങ്ങന്നൂര്‍ പോലീസിന് കൈമാറുകയും ചെയ്തു. കഴിഞ്ഞ ആറുമാസക്കാലമായി സ്വര്‍ഗീയ കൂടാരം എന്ന പേരില്‍ അനധികൃതമായി മനുഷ്യ ശരീരം മാത്രം കയറ്റുന്ന ശവമഞ്ചമാക്കി സര്‍വ്വീസ് നടത്തുകയായിരുന്നു ഈവാഹനമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: