ആലപ്പുഴ: ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന കയറിന്റെയും പ്രകൃതിദത്ത നാരുകളുടെയും രാജ്യാന്തര പ്രദര്‍ശന-വിപണന മേളയായ കയര്‍കേരള 2015 ഫെബ്രുവരി അഞ്ചിന് സമാപിക്കും. കയര്‍ മേഖലയിലെ പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി രാവിലെ 10ന് മന്ത്രി അടൂര്‍ പ്രകാശ് തൊഴിലാളികളുമായി നേരിട്ടു സംവദിക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: