ഹരിപ്പാട്: തൈപ്പൂയ മഹോത്സവത്തോട് അനുബന്ധിച്ച് നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതശുദ്ധിക്ക് പരിസമാപ്തി കുറിച്ച് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളില്‍ കാവടികള്‍ നിറഞ്ഞാടി. ഹരിപ്പാട്, ആലപ്പുഴ തെക്കനാര്യാട് തെക്കന്‍പളനി ക്ഷേത്രം, വാടയ്ക്കല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കലവൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പുന്നപ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അമ്പലപ്പുഴ നവരാക്കല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നടന്ന കാവടിയാട്ടവും വേലുകുത്ത് ഘോഷയാത്രയും ദര്‍ശിക്കാന്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നു മുതല്‍ കാവടി വരവ് ആരംഭിച്ചു. മേല്‍ശാന്തി മഠത്തില്‍ നിന്നുള്ള എണ്ണക്കാവടിയാണ് ആദ്യം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തിയത്.ഇതിനുശേഷം നെയ്യ്, തേന്‍, പാല്, പഞ്ചാമൃതം, ശര്‍ക്കര തുടങ്ങിയ കാവടികള്‍ ആടി. ഉച്ചയ്ക്ക് ബ്രാഹ്മണ സമൂഹമഠത്തില്‍ നിന്നുള്ള കളഭക്കാവടികള്‍ ക്ഷേത്രത്തിലെത്തി. വൈകുന്നേരം കുങ്കുമം, ഭസ്മം, പുഷ്പം കാവടികളാണ് ആടിയത്. ഇക്കുറി അറുമുഖക്കാവടികളും ശൂലക്കാവടികളും വേലായുധസ്വാമിയുടെ ദൃശ്യങ്ങളില്‍ ഉള്ള കാവടികളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: