ആലപ്പുഴ: കനോയിങ്, കയാക്കിങ് മത്സരത്തില്‍ പങ്കെടുക്കാനുള്ള കായിക താരങ്ങള്‍ ഫെബ്രുവരി ഏഴിനെത്തും. ഏഴ്, എട്ട് തീയതികളില്‍ ഇവര്‍ പരിശീലനത്തിലായിരിക്കും. ഒന്‍പതു മുതല്‍ 13 വരെയാണ് മത്സരങ്ങള്‍. 450 വരെ പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മല്‍സരങ്ങള്‍ക്കായി ചൈനയില്‍ നിന്നുള്ള നാല്‍പ്പത്തിയാറ് ഷാങ്ഹായ് പെഷിങ വള്ളങ്ങള്‍ എത്തിച്ചിട്ടുണ്ട്. കനോയിങ്, കയാക്കിങ് വിഭാഗത്തില്‍ 200, 500, 1000 മീറ്റര്‍ മല്‍സരങ്ങളാണ് നടക്കുക.
മത്സരങ്ങള്‍ നടക്കുന്ന വേദിയില്‍ കഫറ്റീരിയ, താത്കാലിക ആശുപത്രി, പോലീസ് സുരക്ഷ, കായിക താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനുമുള്ള അക്രെഡിറ്റേഷന്‍ സൗകര്യങ്ങള്‍, ഫുഡ് കോര്‍ട്ട്, മരുന്നടി പരിശോധിക്കാനുള്ള ആന്റി ഡോപിങ് സംവിധാനം ഇവ തയ്യാറാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ സൗകര്യങ്ങളും താത്കാലിക ആശുപത്രിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. മത്സരത്തിനിടെ കായിക താരങ്ങള്ക്കുണ്ടാകാവുന്ന പരിക്കുകള്‍ നേരിടാനുള്ള സൗകര്യങ്ങളും മരുന്നുകളും സജ്ജമാണ്.
രണ്ട് ആംബുലന്‍സുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് ഷിഫ്റ്റുകളിലായി മുപ്പതു പേര് താല്‍ക്കാലിക ആശുപത്രിയില്‍ ഉണ്ടാകും. വിദഗ്ധ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരും അസിസ്റ്റന്റ് സര്ജന്മാരും സ്റ്റാഫ് നഴ്സുമാരും ഫിസിയോ തെറാപ്പിസ്റ്റുകളും മറ്റു ജീവനക്കാരുമുണ്ട്. വേദിയിലും പരിസരങ്ങളിലുമായി 800 പോലീസുകരെ വിന്യസിച്ചിട്ടുണ്ട്. വിവിധ സ്കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 110 വൊൡയര്മാരുണ്ട്. നേവിയില്‍ നിന്നുള്ള ഇരുപതു പേരെയും ലെയിസണ്‍ ഓഫീസര്‍മാരായി നാല്പത്തിയേഴു പേരെയും നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: