കൊച്ചി: ഏഷ്യന്‍ പസഫിക് രാജ്യമായ ഫിജിയുടെ കൃഷി വകുപ്പു മന്ത്രി ഇനിയ സെരുയിരാതു 31ന് നാളികേര വികസന ബോര്‍ഡിന്റെ ആസ്ഥാന മന്ദിരം സന്ദര്‍ശിക്കും. കൊച്ചിയില്‍ നടക്കുന്ന എ.പി.സി.സി മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇനിയ ഉള്‍പ്പെടെയുള്ള മൂന്നംഗ പ്രതിനിധി സംഘം ഭാരതത്തിലെത്തുന്നത്. ഫെബ്രുവരി രണ്ടു മുതല്‍ അഞ്ചുവരെ വരെ കൊച്ചി ക്രൗണ്‍ പ്ലാസയിലാണ് എപിസിസിയുടെ 51-ാമത് മന്ത്രിതല സമ്മേളനം നടക്കുക.
ഫിജിയിലെ ഏറ്റവും അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക വ്യവസായമാണ് നാളികേരാനുബന്ധ മേഖല. രാജ്യത്ത് ഏറ്റവും പുഷ്ടി പ്രാപിച്ചിരിക്കുന്നത് നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണവും കയറ്റുമതിയുമാണ്. മന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഫിജിയും ഭാരതവും തമ്മില്‍ ഏതാനും വ്യാപാര കരാറുകള്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്.
ഫിജി ആക്ടിങ് പെര്‍മനന്റ് സെക്രട്ടറി യുരായിയ വെയ്ബൂട്ടയും മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനുമാണ് എപിസിസി യോഗത്തില്‍ സെരുയിരാതുവിനൊപ്പം പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: