ചെങ്ങന്നൂര്‍: വിവിധ ക്ഷേമ പെന്‍ഷനുകളിലെ തുക തിരിമറി നടത്തി പണം തട്ടിയെടുത്ത് മുങ്ങിയ പോസ്റ്റുമാന് ഒന്നരവര്‍ഷത്തിന് ശേഷം ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായി. ചെങ്ങന്നൂര്‍ ഹെഡ്പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന് താമരക്കുളം കണ്ണനാംകുഴി അനില്‍ ഭവനത്തില്‍ ടി.കെ. അശോക് കുമാറാ (38)ണ് പിടിയിലായത്.
2013 സപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഈ സമയം ഇയാള്‍ വിതരണം ചെയ്ത വിവിധ ക്ഷേമ പെന്‍ഷനുകളില്‍ നടത്തിയ തിരിമറി പോസ്റ്റുല് അധികൃതര്‍ കണ്ടെത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് അശോകനെ പോസ്റ്റുല് വകുപ്പ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാള്‍ മുങ്ങിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കഴിഞ്ഞദിവസം രാവിലെ വീടിന് സമീപത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. വിതരണം ചെയ്യേണ്ട പെന്‍ഷനുകളില്‍ ഗുണഭോക്താവിന്റെ കള്ള ഒപ്പിട്ട് തുക തട്ടിയെടുക്കുകയായിരുന്നു പ്രതി ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: