പള്ളിപ്പുറം: രാഷ്ട്രത്തിന്റെ അംഗീകാരമായി ധീരജവാന് ജോമോന് ഉത്തം ജീവന് രക്ഷാ പതക്. പള്ളിപ്പുറം പെറ്റോച്ചിറ ജോര്‍ജുകുട്ടി-ജോളി ദമ്പതികളുടെ മകനായ പി.ജി.ജോമോന് മരണാനന്തര ബഹുമതിയായാണ് രക്ഷാ പതക് ലഭിച്ചത്. ഉത്തരാഖണ്ഡ് കേദാര്‍നാഥിലെ പ്രളയബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് ജോമോന് വീരമൃത്യു വരിച്ചത്.
2013 ജൂണ്‍ 25നായിരുന്നു അപകടം. ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. പഞ്ചായത്ത് ഭരണസമിതി എന്‍എസ്എസ് കോളേജ് റോഡിന് ജോമോന്റെ പേരു നല്‍കിയിരുന്നു. ഇത്തവണ ഉത്തം ജീവന് രക്ഷാ പതക് ലഭിക്കുന്ന ഏക മലയാളിയാണ് ജോമോന്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗമായിരുന്നു ജോമോന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: