ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തെരുവുനായശല്യം രൂക്ഷം. രോഗികള്‍ ഭീതിയുടെ നിഴലില്‍. സന്ധ്യകഴിഞ്ഞാല്‍ അത്യാഹിത വിഭാഗങ്ങളുടെ മുന്‍വശത്ത് തെരുവുനായ്ക്കള്‍ തമ്പടിക്കുകയാണ്. ഇതേ തുടര്‍ന്ന് അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സ തേടി എത്തുന്നവര്‍ക്കും പുറത്ത് ഇറങ്ങേണ്ട രോഗികള്‍ക്കും നായ്ക്കള്‍ ഭീഷണിയായി മാറിയിരിക്കുന്നു. തെരുവ് നായ്ക്കള്‍ ആശുപത്രി വളപ്പില്‍ പെറ്റുപെരുകുമ്പോഴും ഇതിനെ പുറത്താക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പേവിഷബാധയ്ക്ക് മരുന്നുപോലും ലഭിക്കാറില്ലാത്ത ആശുപത്രിയിലാണ് ഈ ദുരവസ്ഥ. ഭക്ഷണ വസ്തുക്കളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വര്‍ദ്ധിച്ചതാണ് നായശല്യം വര്‍ദ്ധിക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: