മുഹമ്മ: സംയുക്ത വേമ്പനാട് കായല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മത്സ്യ-കക്കാ തൊഴിലാളികള്‍ കായലില്‍ നിന്ന് ശേഖരിച്ച മണ്ഡല വ്രതക്കാല പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജന യജ്ഞത്തിന്റെ സമാപന സമ്മേളനം തണ്ണീര്‍മുക്കം പാനാപറമ്പ് ക്ഷേത്ര മൈതാനിയില്‍ ജനുവരി 25ന് വൈകിട്ട് മൂന്നിന് നടക്കും. കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മാവതിയമ്മ അദ്ധ്യക്ഷത വഹിക്കും. ഡോ. പ്രിയദര്ശനന് ധര്മ്മരാജന്, ടി.ഡി. ജോജോ, ശ്രീകുമാര്‍, കെ.വി. മേഘനാദന്, കെ.എസ്. ദാമോദരന്‍, ടി.ടി. സാജു, വി.പി. മനോഹരന്, എ.എന്‍. ദിനേശന്, എന്‍.കെ. രഘു, അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: