വെഞ്ഞാറമൂട്(തിരുവനന്തപുരം): ബ്ലൂ, ബ്ലാക്ക്മെയിലിംഗ് കേസും രവീന്ദ്രന്റെ ആത്മഹത്യകേസും ഒതുക്കിയതിനു പിന്നില്‍ മാണി ഉള്‍പ്പെടെയുള്ള ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന വാര്‍ത്തകളും തെളിവുകളും പുറത്തുവരുന്നു. മാണിയുടെ റിയല്‍ എസ്റ്റേറ്റ് ബന്ധവും അതിന്റെ സഹായികളായ വ്യവസായി സജിയുടേയും മാണിയുടെ വിശ്വസ്തനും സജിയുടെ ബന്ധുവുമായ ഹേമചന്ദ്രന്റേയും, ആത്മഹത്യയാണെന്ന് പോലീസ് പറയുന്ന രവീന്ദ്രന്റേയും പണമിടപാടുകളെക്കുറിച്ചുള്ള ബിന്ധ്യാസിന്റെ വെളിപ്പെടുത്തലുകള്‍ കേസ് ഒതുക്കി തീര്ത്തതിനുപിന്നിലെ ഉന്നത ബന്ധം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.
മാണിക്ക് കോടികളുടെ ബിനാമി ഇടപാടുകള്‍ ഉള്ളതായാണ് ബിന്ധ്യാസിന്റെ പുതിയ വെളിപ്പെടുത്തലുകള്‍. അതിനെ ബലപ്പെടുത്തുന്നതാണ് ബാര്‍കോഴ ഉള്‍പ്പെടെ മാണിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന കോഴ ആരോപണങ്ങള്‍. മാണിയുടെ സാന്നിദ്ധ്യത്തില്‍ കോടികളുടെ പണമിടപാടുകള്‍ നടന്നതായാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഫെബ്രുവരിയില്‍ നടന്ന 16 കോടിയുടെ ഇടപാടും മൂന്നാറിലും ഊട്ടിയിലും കൊടൈക്കനാലിലും വിദേശത്തുമടക്കമുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളും മറനീക്കി പുറത്തുവരുന്നുണ്ട്.
2014 ഫെബ്രുവരിയില്‍ നടന്ന 16 കോടിയുടെ ഇടപാടിലെ കമ്മീഷനായ ഒരു കോടി രൂപ നല്കാത്തതിനാല് താനും സജിയുമായി പിണങ്ങി എന്നും അതിന്റെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ തന്നേയും റുക്സാനയേയും ബ്ലൂ, ബ്ലാക്ക് മെയിലിംഗ് കേസില്‍ കുടുക്കുകയായിരുന്നു എന്നും ഇത് പല മന്ത്രിമാര്‍ക്കും അറിയാമെന്നുമാണ് ബിന്ധ്യാസിന്റെ പുതിയ വെളിപ്പെടുത്തലുകള്‍. തുടര്‍ന്നുള്ള ആറുമാസക്കാലമാണ് ബ്ലൂ, ബ്ലാക്ക്മെയിലിംഗിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. 2014 ജൂലൈ 13ന് ആണ് രവീന്ദ്രനെ സജിയുടെ പുതിയ വ്യാപാര സ്ഥാപനത്തിനു സമീപം ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുന്നത്.
രവീന്ദ്രന്റെ ആത്മഹത്യ അന്വേഷിച്ചവര്‍ ബിന്ധ്യയേയും റുക്സാനയേയും ജയചന്ദ്രനേയും അവരുടെ സഹായികളേയും മാത്രമാണ് ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ പേരുണ്ടായിരുന്ന സജിയെ ചോദ്യം ചെയ്യുവാന്‍പോലും അന്ന് ഉദ്യാഗസ്ഥര്‍ തയ്യാറായിരുന്നില്ല.
കൂടാതെ വിദേശത്തേക്ക് കടക്കുവാനുള്ള അനുവാദവും നല്കി. ഉന്നതര്‍ ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്നും സജിയുടേയും മാണി കോണ്‍ഗ്രസ്സിലെ ഹേമചന്ദ്രന്റേയും പങ്കും ഇതിനുപിന്നിലെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാതെ കേസ് ആത്മഹത്യാ പ്രേരണയും ഐടി ആക്ടിലെ ചില വകുപ്പുകളും മാത്രം ഉള്‍പ്പെടുത്തി അവസാനിപ്പിക്കുകയാണെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജയചന്ദ്രനും ശരത് ചന്ദ്രപ്രസാദുമായുള്ള ബന്ധവും സജിക്കും ഹേമചന്ദ്രനും മാണിയുമായുള്ള ബന്ധവും അന്ന് ജന്മഭൂമി ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ അന്ന് രവീന്ദ്രന്റേയോ സജിയുടേയോ പണമിടപാടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ ഇവയൊന്നും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ഈ കേസില്‍ അറസ്റ്റിലയവരെ കുടുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു അന്വേഷണ സംഘത്തിന്റെ ഉദ്ദേശ്യം എന്നുവേണം കരുതാന്‍. അതിനു പിന്നിലെ രാഷ്ട്രീയ ഇടപെടലും ബിന്ധ്യാസിന്റെ വെളിപ്പെടുത്തലോടെ പുറത്തുവന്നിരിക്കുന്നത്.
രവീന്ദ്രന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പാണ് ബ്ലൂ ബ്ലാക്ക്മെയിലിംഗ് കേസിലെ പ്രതികളിലേക്കുള്ള വഴിത്തിരിവായി പോലീസ് പറയുന്നത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്കിയ കത്തിലും ഉന്നതരുടെ ബന്ധവും കോടികളുടെ പണമിടപാടുകളും അന്വേഷിക്കണമെന്ന് ബിന്ധ്യാസും റുക്സാനയും ആവശ്യപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ രക്ഷിക്കുന്നതിനായി കേസ് ഡയറി സശിപ്പിച്ച സംഭവത്തില്‍ അന്ന് ആത്മഹത്യാക്കേസ് അന്വേഷിച്ച വെഞ്ഞാറമൂട് സിഐ എസ്.വിജയനെ സിബിഐ അറസ്റ്റ് ചെയിതിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: