തിരുവനന്തപുരം: പോസ്റ്റ് ഓഫിസിലും എടിഎം കൗണ്ടര്‍ വരുന്നു. പോസ്റ്റല്‍ വകുപ്പിലെ ആധൂനികരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 51 ഹെഡ്പോസ്റ്റ് ഓഫിസുകളിലാണ് ആദ്യം എടിഎം കൗണ്ടര്‍ തുടങ്ങുന്നതെന്ന് പോസ്റ്റല്‍ സര്‍വീസ് ബോര്‍ഡ് അംഗം ജോണ്‍ സാമുവെല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എടിഎം ഇന്ത്യന്‍ മുഴുവന്‍ വ്യാപിക്കാനാണ് പദ്ധതി. ഇ-കോമേഴ്സ് സംവിധാനവും നടപ്പാക്കും.
പാഴ്സല്‍ ബിക്കിങ് രംഗത്തേക്ക് കുടുതല്‍ ഓഫിസുകളെ കൊണ്ടുവരും. പാഴ്സല്‍ അയക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, കാസര്‍ഗോഡ് ട്രാന്സപോര്ട്ടിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കമ്പ്യൂട്ടര്വല്ക്കണം അടക്കം ഐടി വികസനത്തിനായി 4909 കോടിയാണ് പോസ്റ്റല്‍ വകുപ്പ് മുതല്‍മുടക്കുന്നത്.
ഇതോടൊപ്പം കോ-ബാങ്കിങ് സംവിധാനവും വികസപ്പിക്കും. ഓഫിസുകള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദ സ്ഥാപനങ്ങളായി മാറ്റും. ഇതിനായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. സംസ്ഥാനത്തെ 5,000 ലധികം പോസ്റ്റ് ഓഫിസുകളിലും പുതിയ വികസ പദ്ധതികളുടെ പ്രയോജനം ലഭിക്കും. പോസ്റ്റല്‍ രംഗത്ത് നടപ്പാക്കേണ്ട ആധുനീകരണത്തെക്കുറിച്ച് ടിഎസ്ആര്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആധുനികരണം നടത്തുന്നത്.
രാജ്യത്തിന്റെ ഗ്രമീണ മേഖലയിലെ വികസനത്തില്‍ പോസ്റ്റ് ഓഫിസുകള്‍ പ്രധാന പങ്കുവഹിക്കണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം. ഇത് നടപ്പാക്കുകയാണെന്നും ജോണ്‍സാമുവല്‍ പറഞ്ഞു. പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സുമതി രവിചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: