ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതിയായിരുന്ന ശങ്കരാനന്ദസ്വാമിയുടെ സമാധിയോടനുബന്ധിച്ച് ആരാധനയില്ലാതെ അടച്ചിട്ടിരുന്ന ആശ്രമത്തില്‍ ശുദ്ധികലശ കര്‍മ്മങ്ങള്‍ ജനുവരി 22ന് രാവിലെ ആറിന് നടക്കും. തെക്കേ മങ്കുഴി സച്ചിതാനന്ദാശ്രമം മഠാധിപതി കുട്ടപ്പസ്വാമി മുഖ്യകാര്‍മ്മികത്വം വഹിക്കും. ജനുവരി 23, 24, 25 തീയതികളില്‍ മുന്‍പതിവ് അനുസരിച്ചുള്ള ചതയം, പൂരുരുട്ടാതി, ഞായര്‍ദിന പൂജകളും പ്രാര്‍ത്ഥനകളും അന്നദാനവും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികളായ ഡി. നടരാജന്, ഡി. നന്ദകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: