ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിമാസ ചതയദിന പ്രാര്‍ത്ഥന ജനുവരി 23ന് വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ എട്ടിന് ഗുരുപുഷ്പാഞ്ജലി, ഒമ്പതിന് പതാക ഉയര്‍ത്തല്‍, 9.15ന് ബേബി പാപ്പാളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും ഗുരുദവ കൃതികളുടെ ആലാപനവും, 11ന് പ്രൊഫ. രാജ്മോഹന്റെ ഗുരുധര്‍മ്മ പ്രഭാഷണം, 12ന് ഗുരുദേവ പൂജയും വിശേഷാല്‍ ഗുരുദേവ ദിവ്യനാമ സമൂഹാര്‍ച്ചനയും, ഒന്നിന് ഗുരുപ്രസാദ വിതരണം. കണിച്ചുകുളങ്ങര ദേവീ ക്ഷേത്ര മഹോത്സവത്തിന് 28ന് കൊടിയേറുമെന്ന് ദേവസ്വം വൈസ് പ്രസിഡന്റ് പി.കെ. ധനേശന്‍ പൊഴിക്കല്‍, സെക്രട്ടറി ഡി. രാധാകൃഷ്ണന്, ഖജാന്‍ജി കെ.കെ. മഹേശന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: