ചേര്‍ത്തല: ശ്രീനാരായണ ഗുരുവിനെ നിരന്തരം പ്രകീര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് ഗുരുവിനെയും ദൈവദശകത്തേയും അംഗീകരിക്കാന്‍ നൂറ്റാണ്ടുകള്‍ വേണ്ടി വന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മായിത്തറ എസ്എന്‍ഡിപി ശാഖായോഗം നിര്‍മ്മിച്ച പ്രാര്‍ത്ഥനാമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ പ്രീണനത്തില്‍ മനം മടുത്താണ് പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ മാവോയിസ്റ്റുകളായത്. സമ്പത്ത് പങ്കിടുമ്പോള്‍ അര്‍ഹതപ്പെട്ട ഈഴവന് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന് സെക്രട്ടറി കെ.കെ. മഹേശന് അദ്ധ്യക്ഷത വഹിച്ചു. എസ്. തിലകന്, പി.എസ്.എന്‍. ബാബു, വി.എം. പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: