ചെട്ടികുളങ്ങര: ദേവീ ക്ഷേത്രത്തില്‍ സനാതന ധര്‍മ്മ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ മകരഭരണി മഹോത്സവം ആരംഭിച്ചു. തിരുവതാംകൂര്‍ ദേവസ്വം ബേര്‍ഡ് കമ്മിഷണര്‍ പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു അഡ്വ. കെ.എം. രാജഗോപാലപിള്ള മുഖ്യപ്രഭാഷണവും ചികിത്സാസഹായ വിതരണവും നടത്തി. കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ്, കെ.ശ്രീകുമാര്‍, ഗോകുലം രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ജനുവരി 21ന് വൈകിട്ട് 5.30ന് വിദ്വാന് എസ്. രാമന്‍പിള്ള അനുസ്മരണ സമ്മേളനം മുന്‍ എംഎല്‍എ എം.മുരളി ഉദ്ഘാടനം ചെയ്യും. ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷത വഹിക്കും. ഡോ.ചേരാവള്ളി ശശി മുഖ്യപ്രഭാഷണം നടത്തും. 22ന് വൈകിട്ട് അഞ്ചിന് വനിതാസമാജ വാര്‍ഷികം പ്രൊഫ.റ്റി. ഗീത ഉദ്ഘാടനം ചെയ്യും. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ചന്ദ്രലേഖ അദ്ധ്യക്ഷത വഹിക്കും. 23ന് രാത്രി ഏഴിന് ഡോ.എന്‍.ഗോപാലകൃഷ്ണന്റെ ആത്മിയപ്രഭാഷണം.
24ന് വൈകിട്ട് 5.50ന് സാംസ്കാരിക സമ്മേളനവും മതപാഠ വാര്‍ഷികവും സി.കെ. സദാശിവന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മഹേന്ദ്രന് അദ്ധ്യക്ഷത വഹിക്കും. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. പി.എന്‍. സുരേഷ് മുഖ്യപ്രഭാഷണവും സ്കോളര്‍ഷിപ്പ് വിതരണവും നിര്‍വ്വഹിക്കും. 25ന് ഏഴിന് പ്രഭാഷണം എം.ജി. മഞ്ജുള. 26ന് രാത്രി ഏഴിന് ആരോഗ്യ പ്രഭാഷണം ഡോ.ബി. പത്മകുമാര്‍. 27ന് രാത്രി ഏഴിന് കേരള ക്ഷേത്രസംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.റ്റി. രമയുടെ പ്രഭാഷണം.
28ന് രാവിലെ 10ന് 401 പറയുടെ മകരഭരണി സദ്യ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.കെ. കുമാരന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് അവഭൃഥസ്നാന ഘോഷയാത്ര, 6.45ന് പുഷ്പാഭിഷേകം. ഏഴിന് 54-ാംമത് വാര്‍ഷിക സമ്മേളനം പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ വിദേശസ്ഥാനപതി റ്റി.പി. ശ്രീനിവാസന് സനാതന ധര്‍മ്മ പുരസ്ക്കാരം കെ.ജയകുമാര്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: