തുറവൂര്‍: തുറവൂര്‍ ജങ്ഷനില്‍ ദേശീയപാതയില്‍ നിന്നും കിഴക്കോട്ടുള്ള റോഡിലെ അനധികൃത വാഹന പാര്‍ക്കിംഗും, വഴിയോരക്കച്ചവടങ്ങളും ജനങ്ങള്‍ക്ക് ദുരിതമാകുന്നു. കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കുന്നതിനുള്ള ഫുട്പാത്തുകള്‍ കയ്യേറിയാണ് വഴിവാണിഭങ്ങള്‍ നടക്കുന്നത്. സുരക്ഷിതമായി കാല്‍നടയാത്രപോലും അസാദ്ധ്യമായി മാറിയിരിക്കുകയാണ്. അപകടം വര്‍ദ്ധിക്കുവാനുള്ള സാദ്ധ്യതയേറുന്നതിനാല് എത്രയും വേഗം അനധികൃത കച്ചവടക്കാര്‍ക്കും, വാഹന പാര്‍ക്കിംഗിനെതിരെയും അധികൃതര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: