ആലപ്പുഴ: കലാകാരന്മാരുടെ പെന്ഷന് കഴിഞ്ഞ നാലുമാസമായി നല്‍കാത്ത ഭരണാധികാരികള്‍ സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കേരള കലാകാര വെല്‍ഫെയര്‍ ഫോറം കുറ്റപ്പെടുത്തി. സംഗീത നാടക അക്കാദമി വഴി സമര്‍പ്പിച്ച നിരവധി കലാകാര പെന്ഷന് അപേക്ഷയെ കുറിച്ചും രണ്ടും മൂന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നിലപാട് തികച്ചും അപലപനീയമാണ്. പെന്ഷന് അപേക്ഷിക്കുന്ന കലാകാരന്മാരുടെ വരുമാനം 5,000 രൂപയാക്കി പെന്ഷന് പ്രായം അറുപതായി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും കുടിശിക തീര്‍ത്ത് കലാകാര പെന്ഷന് ഉടന്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.എ. സെബാസ്റ്റിയന് ഓമനപ്പുഴ യോഗത്തില്‍ അദ്ധ്യത വഹിച്ചു. ജോര്‍ജ് വേങ്ങശേരി, എം.എല്‍. ആന്റണി, വി.സി. ഉറുമീസ്, കെ.പി. ചെറിയാന്, സി.ആര്. കുട്ടപ്പനാശാന്‍, ആര്യാട് ഭാര്ഗവന്, അമ്മിണി ആല്‍ബര്‍ട്ട്, കെ. മണി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: