തുറവൂര്‍: ബിഎംഎസ് മുന്‍ മേഖലാ സെക്രട്ടറിയെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. ബിഎംഎസ് മുന്‍ തുറവൂര്‍ മേഖലാ സെക്രട്ടറി പൂച്ചാക്കല്‍ അനില്‍ഭവനത്തില്‍ അനില്‍കുമാറിനെയാണ് കുത്തിയതോട് എസ്ഐ, എഎസ്ഐ, രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം മര്‍ദ്ദിച്ചവശനാക്കിയത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ അനില്‍കുമാര്‍ തുറവൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ട് ദേശീയപാതയില്‍ തുറവൂരില്‍ കെഎസ്ആര്‍ടിസി ബസ് അനില്‍കുമാറിന്റെ കാറില്‍ തട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ബസ് ജീവനക്കാരുമായി സംസാരിക്കുന്നതിനിടെയാണ് അതുവഴിയെത്തിയ എസ്ഐയും സംഘവും അനിലിനെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതി നല്കി രണ്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അനിലില്‍ നിന്ന് മൊഴിയെടുക്കുവാന്‍ കുത്തിയതോട് പോലീസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് അനിലിന്റെ ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: