കൊച്ചി: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാലിന്് താരകബ്രഹ്മശ്രീ പുരസ്കാരം സമ്മാനിച്ചു. പിറവം മേമകം കാക്കത്തല ചെറുകുന്നം ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ശബരിമല മുന്‍ മേല്‍ശാന്തി പി.എന്‍. നാരായണന് നമ്പൂതിരിയാണ് രാജഗോപാലിന് പുരസ്കാരം സമ്മാനിച്ചത്.
പ്രശസ്തിപത്രവും പണക്കിഴിയും ക്ഷേത്രം മേല്‍ശാന്തി പ്രസാദ് നമ്പൂതിരി രാജഗോപാലിന് സമര്‍പ്പിച്ചു. കാക്കത്തല ചെറുകുന്നം ക്ഷേത്രസമിതിയും താരകബ്രഹ്മസഭയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്കാരം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവത്തോടനുബന്ധിച്ചാണ് സമര്‍പ്പിക്കുന്നത്.
തുടര്‍ന്ന് നടന്ന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ജോസ് കെ. മാണി എംപി, ജസ്റ്റിസ് കെ. തങ്കപ്പന്, മുന്‍ എംഎല്‍എ എം.ജെ. ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്. ജയകുമാര്‍, പോള്‍ വര്‍ഗീസ്, പഞ്ചായത്ത് മെമ്പര്‍ എം. ആശിഷ്, കെ.കെ. വിശ്വനാഥന്, മഞ്ജുനാഥ്, മേനാജ് നമ്പൂതിരി, ജഗത്പ്രകാശ് ചാക്യാരമ്പുറം, ടി.കെ. രാജന്, ബീന ജയശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: