ചേര്‍ത്തല: വൈദ്യുതി വകുപ്പ് ഓഫീസിലെ ജീവനക്കാരുടെ ജൈവകൃഷി വന്‍ വിജയമായി. ചേര്‍ത്തല ഈസ്റ്റ് സെക്ഷനിലെ ജീവനക്കാരാണ് ഫാമേഴ്സ് ക്ലബ് രൂപീകരിച്ച് കൃഷിക്ക് നേതൃത്വം നല്‍കിയത്. ഓഫീസ് അങ്കണത്തില്‍ നട്ടുവളര്‍ത്തിയ ചീര, പീച്ചില്‍, വെണ്ട, പടവലം, പയര്‍ തുടങ്ങിയവയുടെ വിളവെടുപ്പ് ഉദ്ഘാടനം കെഎസ്ഇബി ചേര്‍ത്തല അസിസറ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.ആര്. ഉണ്ണിക്കൃഷ്ണന് കൃഷി അസി. ഡയറക്ടര്‍ ബീനാ നടേശന് നല്കി നിര്‍വഹിച്ചു. കൃഷി ഓഫീസര്‍. ടി. സാബു, ഫീല്‍ഡ് ഓഫീസര്‍ മുഹമ്മദ് കോയ, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി. ശ്രീനിവാസന്, കണ്‍വീനര്‍ വി. സന്തോഷ്, സെക്രട്ടറി കെ.ആര്. അജിമോന്, സീനിയര്‍ സൂപ്രണ്ട് കെ.എസ്. സെന്‍, മറ്റ് ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: