അമ്പലപ്പുഴ: മില്‍മ പാല് വില ഇടക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുന്നത് കര്‍ഷകരെ സംരക്ഷിക്കുന്നതിനാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. മില്‍മ മാര്‍ക്കറ്റിങ് പി ആന്‍ഡ് ഐ ഓഫീസ് സമുച്ചയം പുന്നപ്രയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീര, കയര്‍, ഖാദി എന്നീ മേഖലകളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജി.സുധാകരന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. പി ആന്‍ഡ് ഐ ഓഫീസ് ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എംപി നിര്‍വ്വഹിച്ചു. മാര്‍ക്കറ്റിങ് ഓഫീസ് ഉദ്ഘാടനം മില്‍മ ചെയര്മാന് പി.ടി. ഗോപാലകുറുപ്പും സ്റ്റോറിന്റെ ഉദ്ഘാടനം അഡ്വ. പ്രതിഭാ ഹരിയും നിര്‍വ്വഹിച്ചു. കല്ലട രമേശ്, കെ.എസ്. വിജയകുമാര്‍, ജോണ്‍ ജേക്കബ്, കെ.എന്‍. സുരേന്ദനാഥ്, പി.കെ. പഥക്, ബി. സുലേഖ, കരുമാടി മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: