പത്തനംതിട്ട:സന്നിധാനത്തെ ഭണ്ഡാരത്തില്‍നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും മോഷ്ടിച്ച ദേവസ്വം ജീവനക്കാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കേസില്‍ അറസ്റ്റിലായവരെ ദേവസ്വം വിജിലന്‍സ് സന്നിധാനം പോലീസിന് കൈമാറി. 16,65,725 രൂപയാണ് ഇവര്‍ മോഷ്ടിച്ചത്. ഇതില്‍ 10,62,0065 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 3,20,999 രൂപയുടെ വിദേശ കറന്‍സിയും 2,82,663 രൂപയുടെ സ്വര്‍ണവും വെള്ളിയുമാണ് ഉണ്ടായിരുന്നത്.
കൊല്ലം മാര്‍ത്താണ്ഡപുരം ഗ്രൂപ്പ് പഞ്ചവാദ്യം കലാകരന് സജികുമാരന്‍ പിള്ള (41), വര്‍ക്കല ഗ്രൂപ്പ് പരമേശ്വരന് ദേവസ്വത്തിലെ തളി വി എസ് ശ്യാംലാല്‍ (27), കൊട്ടാരക്കര ഗ്രൂപ്പ് പടക്കുളം ദേവസ്വത്തിലെ കഴകം എസ് ജയദേവന് (46), കൊല്ലം ഗ്രൂപ്പ് മുഖത്തല േദവസ്വത്തിലെ തകില് കലാകാരന് വി പ്രമോദ് (32), നെയ്യാറ്റിന്‍കര ഗ്രൂപ്പിലെ മലയിന്‍കീഴ് ദേവസ്വത്തിലെ പഞ്ചവാദ്യ കലാകാരന് ആര് കണ്ണദാസ് (30), ഹരിപ്പാട് ഗ്രൂപ്പിലെ വാട്ടുകുളങ്ങര ദേവസ്വത്തിലെ കഴകം ജി ഗോപകുമാര്‍ (38) എന്നിവരെയാണ് കഴിഞ്ഞദിവസംവിജിലന്സ് പിടികൂടിയത്.പ്രതികളെ ഭണ്ഡാരത്തിന്റെ ഹാളില്‍ എത്തിച്ച് പരിശോധന നടത്തി. പണം മോഷ്ടിച്ച രീതി കാണിച്ചു നല്കി.അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം ഭണ്ഡാരത്തിന്റെ ചുമതലയുള്ള ഉന്നതജീവനക്കാരെ രക്ഷപ്പെടുത്താന്‍ നീക്കമുള്ളതായുംസൂചനയുണ്ട്. മകരവിളക്ക് കാലത്ത് ലഭിച്ച കാണിക്കയില്നിന്നുമാണ് ജീവനക്കാര്‍ മോഷണം നടത്തിയത്. ഇതിനുമുമ്പ് ഭണ്ഡാരത്തില് മോഷണം നടന്നിട്ടുണ്ടോ എന്ന് ഇനിയും തെളിയാനിരിക്കുന്നതേയയുള്ളു.
ഭണ്ഡാരത്തില് പണമെണ്ണുന്നത് അശാത്രീയമായ ചുറ്റുപാടിലാണെന്ന് മുമ്പ് ജന്മഭൂമി റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇതിനുശേഷം ദേവസ്വം പ്രസിഡന്റ് ഭണ്ഡാരം സന്ദര്‍ശിക്കുകയും ഇത് നവീകരിക്കുമെന്നും പറഞ്ഞിരുന്നു. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ഹാളില്‍ നിരവധി തൂണുകള്‍ ഉള്ളത് സിസിടിവി ക്യാമറകള്ക്കുപോലും തടസമാണെന്ന് അന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇന്നും അപരിഷ്കൃതമായപരിശോധനകളും മറ്റുമായി സന്നിധാനത്ത് ഭണ്ഡാരം വേറിട്ടുനില്‍ക്കുകയാണ്.
അതീവ ജാഗ്രതയോടെയുള്ള നിരീക്ഷണ സംവിധാനവുമുണ്ടെന്ന് പറയുന്ന ഭണ്ഡാരത്തില്‍നിന്ന് മോഷണം നടന്നത് സംശയം ഉയര്‍ത്തുന്നു. 275 പേരാണ് ഭണ്ഡാരത്തിലെ ജീവനക്കാര്‍.ജീവനക്കാരുടെ മേല്‍നോട്ടത്തിനായി ഉന്നത ഉദ്യോഗസ്ഥരുമുണ്ട്.ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇത്രയും പേര് ഉള്‍പ്പെട്ട ഇത്രയുമധികം രൂപയുടെ മോഷണം നടന്നതില്‍ ഉന്നതരുടെ ബന്ധം വ്യക്തമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: