മാവേലിക്കര: സിഗററ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ജീവപര്യന്തം തടവിനും 25,000 രൂപ പിഴയും ശിക്ഷിച്ചു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി മൂന്ന് ജഡ്ജി ജോണ്സണ് ജോണാണ് ശിക്ഷ വിധിച്ചത്. വെട്ടിയാര്‍ കൊല്ലകടവില്‍ മുക്കുംങ്കല് വീട്ടില്‍ ഷാനി (26)യെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വെട്ടിയാര്‍ കല്ലുവെട്ട് പറമ്പില്‍ റഹിമിനെയാണ് ശിക്ഷിച്ചത്. 2007 ആഗസ്റ്റ് മൂന്നിന് മാങ്കാംകുഴി നാലുമുക്ക് ജങ്ഷനിലായിരുന്നു സംഭവം. ഇരുവരും ബന്ധുക്കളും ഒന്നിച്ച് മത്സ്യകച്ചവടം നടത്തുന്നവരുമായിരുന്നു. 18 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഏലിയാമ്മ എബ്രഹാം ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: