ആലപ്പുഴ: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന് പണം നല്‍കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം സിവില്‍ സപ്ലൈസ് വഹിക്കണമെന്ന് കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വെളിയനാട് മാത്തച്ചന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സപ്ലൈകോയില്‍ കര്‍ഷകര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി 10ന് അവസാനിച്ചു. കുട്ടനാട്ടില്‍ മാത്രം 3,222 കര്‍ഷകര്‍ക്ക് രജിസ്ട്രേഷന് ചെയ്യാന്‍ സാധിച്ചിട്ടില്ല. രജിസ്ട്രേഷന്റെ കാലാവധി 31 വരെ നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: