പൂച്ചാക്കല്‍: തൈക്കാട്ടുശേരി പുന്നക്കീഴില്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി 17ന് കൊടിയേറും. 26ന് പ്രസിദ്ധമായ അശ്വതി ഉത്സവം നടക്കും. ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ദേവസ്വം മാനേജര്‍ മുരളീധരന് പോറ്റി, ബോര്‍ഡംഗം സുദര്ശനന്, വൈസ് പ്രസിഡന്റ് പി.കെ. രവി, പി. രവീന്ദ്രന് എന്നിവര്‍ അറിയിച്ചു. 17ന് രാത്രി 7.30ന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ്. 18ന് രാത്രി ഏഴിന് നാടകം 19നും 20നും രാത്രി ഏഴിന് സംഗീതസദസ്. 21ന് രാത്രി ഏഴിന് ഭജന്‍സ് 22ന് രാത്രി എട്ടിന് നാട്യാഞ്ജലി, 10ന് വിളക്ക്, ദീപക്കാഴ്ച. 23ന് വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, മണിയാതൃക്കല്‍ ഭക്തജനസമിതിയുടെ സേവ, രാത്രി ഒമ്പതിന് നൃത്തോത്സവം, 10ന് വിളക്ക്.
24ന് രാത്രി എട്ടിന് വോയ്സ് ഓഫ് കലാക്ഷേത്ര, 10ന് വിളക്ക്. 25ന് രാവിലെ എട്ടിന് ഗജോത്തമന് പാമ്പാടി സുന്ദരന്‍ വരവേല്‍പ്പ്, ഉച്ചയ്ക്ക് 12.30ന് ഗജപൂജയും ആനയൂട്ടും, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, സേവ, കുടമാറ്റം, രാത്രി 9.30ന് ആറ്റുകാല്‍ ബാലസുബ്രഹ്മണ്യന്റെ വയലിന് ഫ്യൂഷന്‍, ഒന്നിന് വലിയ വിളക്ക്, തേരോഴി രാമക്കുറുപ്പിന്റെ പ്രത്യേക പാണ്ടിമേളം. 26ന് (അശ്വതി ആറാട്ട് മഹോത്സവം) രാവിലെ ഒമ്പതിന് ആറാട്ടിനെഴുന്നള്ളിപ്പ്, 10ന് ഓട്ടന്തുള്ളല്, ഉച്ചക്ക് 12ന് ആറാട്ട് വരവ്, താലപ്പൊലി, 1.30ന് ആറാട്ട് സദ്യ, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, ആറിന് വലിവിളക്ക് വഴിപാട്, 10ന് സംഗീതസദസ്, ഒന്നിന് വിളക്ക്, കൂടിഎഴുന്നള്ളത്ത്. 27ന് രാവിലെ ഏഴിന് മകരഭരണിദര്ശനം, 7.30ന് ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: