ആലപ്പുഴ: കതിനയ്ക്ക് തിരി കൊളുത്തുന്നതിനിടയില്‍ പൊള്ളലേറ്റ മധ്യവയസ്കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ കരൂര്ചിറയില് വീട്ടില്‍ ശ്രീധരന്റെ മകന് രാജനെ (58)യാണ് ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ പായല്‍കുളങ്ങര ക്ഷേത്രത്തിലായിരുന്നു സംഭവം. കതിനാ വെടിക്ക് തീ കൊളുത്തുനതിനിടെ തീപ്പൊരി പറന്ന് സമീപത്തുണ്ടായിരുന്ന കരി മരുന്നിന് തീ പിടിക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിച്ച് ഇയാളുടെ ദേഹത്ത് പൊള്ളലേല്‍ക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന ഭക്തര്‍ വണ്ടാനം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല. അമ്പലപ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: