ആലപ്പുഴ: ഡോ. മീനാകുമാരി കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജനുവരി 21ന് സംസ്ഥാന വ്യാപകമായി മത്സ്യത്തൊഴിലാളികള്‍ പണിമുടക്കുമെന്ന് കേരളാ ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്മാന് വി. ദിനകരന് പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തിനുള്ള വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ പ്രസിഡന്റ് ഡി. സുരേഷ്, ടി.ജെ. ആഞ്ചലോസ്, കെ.കെ. ദിനേശന്, ജി. ഓമനക്കുട്ടന്, സലിം ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: