ആലപ്പുഴ: വാക്കറിന്റെ സഹായത്താല്‍ അദാലത്തിലെത്തിയ അജിതയ്ക്ക് മന്ത്രി രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. 2014 ആഗസ്റ്റ് മൂന്നിന് പന്തളത്തിനും അടൂരിനും മധ്യേയുള്ള കൂരംബാല ജങ്ഷനില്‍ വച്ച് കെഎസ്ആര്‍റ്റിസി സൂപ്പര്‍ ഫാസ്റ്റും സ്കൂട്ടറും കൂട്ടിയിടിച്ചാണ് താമരക്കുളം പഞ്ചായത്തിലെ കണ്ണനാകുഴിയില്‍ അജിതയുടെ ഭര്‍ത്താവ് അനില്‍കുമാറും (46) മകന് അഭിജിത്തും (11) മരിച്ചത്. അപകടത്തില്‍പെട്ട അജിത ഇപ്പോള്‍ വാക്കറിന്റെ സഹായത്താലാണ് നടക്കുന്നത്. ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജിലെ ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് അജിതയ്ക്ക് സഹായം അനുവദിച്ചത്.
കലവൂര്‍ കുരപ്പശേരി കീര്ത്തിഭവനില് കീര്‍ത്തി അനില്‍ കുമാറിനെ അദാലത്തിലേക്കു വിളിച്ചപ്പോള്‍ കളക്ടര്‍ എന്‍. പത്മുകുമാര്‍ മന്ത്രി അടൂര്‍ പ്രകാശിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. 18 കാരിയായ കീര്‍ത്തിയുടെ അമ്മ ജയമോള്‍ പൂര്‍ണമായും കിടപ്പിലാണ്. ജയമോളും അനിയനും മാത്രമാണ് ഇവര്‍ക്കാശ്രയം. പ്ലസ്ടൂ ജയിച്ച കീര്‍ത്തിക്ക് തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹമുങ്കെിലും മറ്റുള്ളവരുടെ സഹായം ഇല്ലാതെ അതിനു കഴിയില്ല. ഒരു ലക്ഷം രൂപയുടെ സഹായമാണ് കീര്‍ത്തിക്ക് ലഭിച്ചത്. തുടര്‍ന്ന് എന്തെങ്കിലും കൂടി പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. വീട് പൂര്‍ണമായും തകര്‍ന്ന ചന്തിരൂര്‍ കൊച്ചുതുരുത്തേല്‍ സെബാസ്റ്റിയന് 1,30,000 രൂപയുടെ സഹായവും മന്ത്രി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: