ആലപ്പുഴ: ജന്മനാ വൈകല്യം ബാധിച്ച് വിധിയോട് മല്ലിടുന്ന ശംഭുനായിക്കിന്മന്ത്രിയുടെ കൈത്താങ്ങ്. റവന്യൂ അദാലത്തില്‍ ആലപ്പുഴ തിരുമല വാര്‍ഡ് തയ്യില്ഹൗസില് ബാലകൃഷ്ണന് നായിക്കിന്റെ മകന് ശംഭുവിന്റെ അപേക്ഷ പരിഗണിച്ച അടൂര്‍ പ്രകാശ് പതിനായിരം രൂപ ചികിത്സാസഹായം അനുവദിക്കാന്‍ നിര്‍ദേശം നല്കി. ചികിത്സയ്ക്കുവേണ്ടി ദിവസവും നല്ലൊരുതുക ചെലവഴിക്കേണ്ട കുടുംബത്തിന് ധനസഹായം ആശ്വാസമായി.
പ്രകൃതിക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട വള്ളികുന്നം പുത്തന്‍ ചന്ത പാലവിളയില്‍ രവീന്ദ്രന് റവന്യൂ അദാലത്തിലൂടെ 1.3 ലക്ഷം രൂപയുടെ ധനസഹായം. സഹായത്തിനുവേണ്ടി ഓഫീസുകളില്‍ കയറിയിറങ്ങിയ രവീന്ദ്രന്റെ ദുരിതജീവിതം കേട്ടറിഞ്ഞ റവന്യൂമന്ത്രി ഉടന്‍ ധനസഹായം അനുവദിച്ച് ചെക്ക് കൈമാറി. കാറ്റിലും മഴയിലും വീട് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് രവീന്ദ്രന്റെയും കുടുംബത്തിന്റെയും ജീവിതം ഏറെ ബുദ്ധിമുട്ടിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: