ആലപ്പുഴ: ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജന്മനക്ഷത്രമായ ചോതി നാളില്‍ ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂരിലെ ശാന്തിഗിരി ആശ്രമത്തിലേയ്ക്ക് നടത്തുന്ന ശാന്തിഗിരി തീര്‍ത്ഥയാത്രയുടെ 15-ാമത് വാര്‍ഷികം ജനുവരി 14ന് നടക്കും. തീര്‍ത്ഥ യാത്രയ്ക്കുള്ള പതാക ശാന്തിഗിരി ആശ്രമം പോത്തന്‍കോട് നിന്ന് 14ന് രാവിലെ എത്തിക്കും. രാവിലെ എട്ടിന് എരമല്ലൂര്‍ ജങ്ഷനില്‍ നിന്നാരംഭിക്കുന്ന തീര്‍ത്ഥയാത്ര ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ശാന്തിഗിരി ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. രാവിലെ 10ന് ആശ്രമ സമുച്ചയത്തില്‍ നടക്കുന്ന തീര്‍ത്ഥയാത്ര സമ്മേളനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉത്ഘാടനം ചെയ്യും. അഡ്വ. എ.എം. ആരിഫ്. എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍ ടി.ജെ ആഞ്ചലോസ്, കെപിസിസി നിര്‍വ്വാഹക സമിതി അംഗം സി.കെ. ഷാജിമോഹന്‍, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.പുഷ്പന് തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് ശാന്തിഗിരി ക്വയര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗുരുഭക്തിഗാനങ്ങളും സന്യാസിമാരുടെ ആത്മീയ പ്രഭാഷണങ്ങളും ആയുര്‍വേദ സിദ്ധ മെഡിക്കല്‍ ക്യാമ്പും ഉണ്ടാകും. ശാന്തിഗിരി തീര്‍ത്ഥയാത്രയുടെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനകള്‍, അന്നദാനം, ദീപ പ്രദക്ഷിണം തുടങ്ങിയവയും ഉണ്ടായിരിക്കും. 2000ല്‍ വളരെ ലളിതമായ രീതിയിലാണ് ശാന്തിഗിരി തീര്‍ത്ഥയാത്ര ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: