അരൂര്‍: എഴുപുന്നയില്‍ സിപിഎമ്മില്‍ നിന്ന് രാജിവെച്ച് 122 പേര് ബിജെപിയില്‍ ചേര്‍ന്നു. എഴുപുന്ന പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ സിപിഎം സജീവ പ്രവര്‍ത്തകരായിരുന്നവരാണ് കഴിഞ്ഞദിവസം ബിജെപി അരൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. സജീവില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് ടി. സജീവ്ലാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യന് അദ്ധ്യക്ഷത വഹിച്ചു. സി.എ. പുരുഷോത്തമന് മുഖ്യപ്രഭാഷണം നടത്തി. സത്യന്, വി.കെ. ചന്ദ്രപ്പന്, അഗസ്റ്റിന് കളത്തറ, ടി.പി. അനില്‍കുമാര്‍, അനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: