തിരുവനന്തപുരം: മദ്യനയം യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ കൂട്ടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.
മദ്യനയത്തിന്റെ പേരില്‍ കോണ്‍ഗ്രസിലും സര്‍ക്കാരിലും പൊട്ടിത്തെറിയുണ്ടാകുമെന്ന് ആരും കരുതേണ്ട. കേരളത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കേരളത്തിലെ നേതാക്കള്‍ തന്നെ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാവുകയാണ് ചെയ്തതെന്നും ആന്റണി പറഞ്ഞു. കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് എ ഐ സി സി തീരുമാനിച്ചതുപോലെതന്നെ നടക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: