തിരുവനന്തപുരം: സി.പി.ഐയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്ത്. പേരില്‍ കമ്മ്യൂണിസ്റ്റ് ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. പ്രവൃത്തിയിലും സ്വഭാവത്തിലും അത് വേണമെന്നും പിണറായി പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടമ നിറവേറ്റിയത് സിപിഎമ്മാണ്. കമ്യൂണിസ്റ്റ് എന്ന പേരുണ്ടായിട്ടു കാര്യമില്ല, ചെയ്യേണ്ടതു ചെയ്യാന്‍ കഴിയണം. പാര്‍ട്ടിയുടെ തകര്‍ച്ച ഒഴിവായത് സിപിഎമ്മുണ്ടായതു കൊണ്ടാണെന്നും പിണറായി പറഞ്ഞു.
ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാവുന്നത്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകളുടെ കടമ നിറവേറ്റിയത് സി.പി.എം മാത്രമാണ്, സി.പി.എം രൂപീകരിക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ കമ്മ്യൂണിസം ജീര്‍ണതയിലേക്ക് പോവുമായിരുന്നു.
കമ്മ്യൂണിസ്റ്റുകള്ക്കുണ്ടാവുമായിരുന്ന വലിയൊരു തകര്‍ച്ചയാണ് സി,പി.എം രൂപീകരണത്തിലൂടെ ഒഴിവായതെന്നും പിണറായി പറഞ്ഞു. അധികാരവാഴ്ചയെ ശക്തമായി നേരിട്ടത് സി.പി.എമ്മാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: