കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി. അരുണ്‍ കുമാറിന്റെ വീടിനു നേരെയും ആര്‍എസ്എസ് ജില്ലാ കാര്യവാഹക് രാജേഷിന്റെ വീടിനു നേരെയുമാണ് ആക്രമികള്‍ ബോംബെറിഞ്ഞത്.
ബിജെപി പ്രവര്‍ത്തകരുടെ രണ്ടു ബൈക്കുകളും ഒരു കാറും കത്തിച്ചു.
പയ്യന്നൂര്‍ നഗരസഭ, കാങ്കോല്‍ അലപ്പടമ്പ, രാമന്തളി പഞ്ചായത്തുകളിലായി ഇന്നലെ രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുമണി വരെയുള്ള സമയത്താണ് അക്രമങ്ങള്‍ നടന്നത്. ഡിഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ പ്രദേശത്തു വന്‍ പോലീസ് സന്നാഹം ക്യാമ്പുചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: