കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. എമിഗ്രേഷന്‍ വിഭാഗത്തിന് സമീപമുള്ള സ്ത്രീകളുടെ ടോയ്ലറ്റില് നിന്നാണ് പത്ത് കിലോ സ്വര്‍ണം പിടികൂടിയത്.
ഡയറക്ട്രേറ്റ് ഓഫ് റവന്യു ആന്റ് ഇന്റലിജന്‍സ്(ഡിആര്‍ഐ) ആണ് സ്വര്‍ണം പിടികൂടിയത്. എമിഗ്രേഷന്‍ വിഭാഗത്തിന് സമീപമുള്ള സ്ത്രീകളുടെ ടോയ്ലറ്റിനുള്ളില് നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.
പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ മൂന്ന് കോടി രൂപയോളം വിലവരും സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഡിആര്‍ഐ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: