ഇടുക്കി: സിപിഎം നേതാവ് മൊബൈല്‍ ഫോണിലൂടെ വധഭീഷണി മുഴക്കിയതിനെതിരെ യുവാവിന്റെ വ്യത്യസ്തമായ പ്രതിഷേധം. ഇടുക്കി തങ്കമണി പടമുഖം സ്വദേശി ഉണ്ണിയാണ് താന്‍ മരിച്ചെന്ന് നാടുനീളെ പോസ്റ്റര്‍ എഴുതിയൊട്ടിച്ചത്. ഇതുകൊണ്ടും തീര്‍ന്നില്ല സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.വി വര്‍ഗീസിന്റെ വീട്ടില്‍ സൈറണ്‍ മുഴക്കി ആബുലന്‍സുമായി എത്തുകയും ചെയ്തു. പുലര്‍ച്ചെ അവിചാരിതമായി ആംബുലന്‍സ് സൈറണ്‍മുഴക്കി വീട്ടുമുറ്റത്തെത്തിയപ്പോല് നേതാവ് ഞെട്ടത്തരിച്ചു.
ആംബുലന്‍സുമായി എത്തിയത് ഉണ്ണി പ്രതിഷേധിക്കുകയാണെന്ന് വൈകിയാണ് മനസിലാക്കിയത്. ഇതോടെ ഉണ്ണിയെ ആക്രമിക്കാന്‍ നേതാവ് മുതിര്‍ന്നു. നാട്ടുകാര്‍ രണ്ട് വിഭാഗങ്ങളായി സംഘടിച്ചതോടെ നേതാവ് മുങ്ങി.
സംഭവത്തിന്റെ ഉള്ളറ രസഹ്യം ഇങ്ങനെ:വിവാദപ്രതിഷേധം നടത്തിയ ഉണ്ണിയുടെ സഹോദരിയും ഭര്‍ത്താവും തമ്മില്‍ നിത്യവും വഴക്കും കയ്യാങ്കളിയുമായിരുന്നു. ഉണ്ണിയുടെ വീട്ടില്‍ സഹോദരിയും കുട്ടിയും എത്തുന്നതും ഭര്‍ത്താവ് എതിര്‍ത്തിരുന്നു. കുടുംബകലഹം പള്ളിക്കമ്മറ്റിയിലും പോലീസ് സ്റ്റേഷനിലും പലതവണ ചര്‍ച്ചയ്ക്കുവന്നു.
ഇതിനിടെ ഈ പ്രശ്നം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.വി വര്‍ഗീസിന്റെ മുന്നിലെത്തി. ഉണ്ണിയുടെ പെങ്ങളുടെ ഭര്‍ത്താവുമായി അടുപ്പംസൂക്ഷിക്കുന്ന സിപിഎം നേതാവ് ഉണ്ണിക്കും പെങ്ങള്ക്കുമെതിരായ നിലപാടാണ് സ്വീകരിച്ചത്. നീതിക്കായി ഉണ്ണിയും പെങ്ങളും പോലീസില്‍ പരാതി നല്‍കിയതോടെ ഉണ്ണിയെ പാര്‍ട്ടി നേതാവ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കഴിഞ്ഞദിവസം രാത്രി മൊബൈല്‍ ഫോണിലൂടെ സി.വി വര്‍ഗീസ് ഉണ്ണിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഇതിന് പ്രതികാരമായാണ് ഉണ്ണി മരിച്ചെന്ന് സ്വയം പോസ്റ്റര്‍ എഴുതി ഒട്ടിക്കുകയും നേതാവിന്റെ വീട്ടില്‍ ആംബുലന്‍സുമായി എത്തുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: